Sat. Jan 18th, 2025

ജനീവ:

ലോകം പുതിയതും അപകടകരവുായ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വൈറസ്​ ഇപ്പോഴും ദ്രുതഗതിയിലാണ്​ പടരുന്നത്​. ഇത്​ മാരകമാണ്​, കൂടുതൽ ആളുകളെ​ ഇപ്പോഴും ബാധിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന ഡയറക്​ടർ ജനറൽ ടെഡ്രോസ്​ അദനോം ഗബ്രിയേസസ്​ ജനീവയില്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചൈനയില്‍ ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത അതേ സമയത്ത് തന്നെ ഇറ്റലിയിലും വൈറസ് ബാധ ഉണ്ടായിരുന്നുവെന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ടെഡ്രോസിന്റെ മുന്നറിയിപ്പ്.

By Binsha Das

Digital Journalist at Woke Malayalam