Mon. Jun 9th, 2025
കോട്ടയം:

 
കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ നിർദേശം നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് ജോസ് വിഭാഗത്തിന് കത്ത് നല്‍കി. പ്രസിഡന്റ് സ്ഥാനം എട്ട് മാസം ജോസ് കെ മാണി വിഭാഗത്തിനും ആറ് മാസം ജോസഫ് വിഭാഗത്തിനുമായാണ് ധാരണ ഉണ്ടാക്കിയിരുന്നത്. ഇത് പാലിക്കാന്‍ ജോസ് വിഭാഗം ബാധ്യസ്ഥരാണെന്ന് കണ്‍വീനര്‍ വ്യക്തമാക്കുന്നു. ജോസ് വിഭാഗം ഒരു തരത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിലാണ് യുഡിഎഫിന്റെ അന്ത്യശാസനം.

By Binsha Das

Digital Journalist at Woke Malayalam