Thu. Mar 28th, 2024
ഡൽഹി:

കൊവിഡിനെതിരായ പോരാട്ടത്തിൽ യോഗയ്ക്ക് വലിയ സ്ഥാനമാണുള്ളതെന്നും യോഗ ശീലമാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. അന്താരാഷ്ട്ര യോഗാദിനത്തില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ മാനസിക ആരോഗ്യം നൽകുമെന്നും എല്ലാവരും പ്രാണായാമം ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ കുടുംബത്തോടൊപ്പം യോഗ എന്നതാണ് അന്താരാഷ്ട്ര യോഗാദിനത്തിന്റെ പ്രമേയം.

By Athira Sreekumar

Digital Journalist at Woke Malayalam