Sat. Apr 5th, 2025

കൊച്ചി:
ഹെെക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനെത്തിയ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേരള ഹെെക്കോടതി ജഡ്ജി  സുനിൽ തോമസ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. പൊലീസുകാരന്‍ ഓഫീസില്‍ എത്തിയിരുന്നതിനാല്‍ ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷന്‍ ഓഫീസ് അടച്ചു. കൊവിഡ് സ്ഥിരീകരിച്ച കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥാനാണ് ഹൈക്കോടതിയില്‍ എത്തിയത്. കോടതിയിൽ അണുനശീകരണം നടത്താൻ അഗ്നിശമനസേനയെത്തിയിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam