തിരുവനന്തപുരം:
സ്പെഷൽ സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ആലോചന. സ്പെഷൽ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പാഠ്യപദ്ധതി തയ്യാറാക്കാനുള്ള ചർച്ചകൾ പൊതുവിദ്യാഭ്യാസ വകുപ്പിൽ തുടരുകയാണ്. പൊതുവിദ്യാലയങ്ങളിലെത്തുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വൈറ്റ് ബോർഡ് യു ട്യൂബ് ചാനൽ വഴി സർക്കാർ ക്ലാസുകൾക്ക് ഇപ്പോള്‍ തുടക്കമിട്ടിട്ടുണ്ട്. എന്നാൽ ഓൺലൈൻ പഠന ഉപകരണങ്ങളില്ലാതെ നിരവധി ഭിന്നശേഷിക്കാരായ കുട്ടികൾ ഇപ്പോഴും സംസ്ഥാനത്തുണ്ട്.