മെക്സികോ സിറ്റി:
ലോകത്ത് കൊവിഡിന്‍റെ പുതിയ ഹോട്ട്സ്പോട്ടായി മെക്സികോ. തുടർച്ചയായ രണ്ടാം ദിവസവും രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ രാജ്യത്ത് അയ്യായിരത്തി അറുന്നൂറ്റി അറുപത്തി രണ്ട് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. അറുന്നൂറ്റി അറുപത്തി ഏഴ് പേര്‍ മരിക്കുകയും ചെയ്തു. അതേസമയം, കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷം കടക്കുന്ന രണ്ടാമത്തെ രാജ്യമായി ബ്രസീല്‍ മാറി. അമ്പത്തി അയ്യായിരത്തിലധികം പേര്‍ക്ക് ബ്രസീലില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കയാണ് രോഗികളുടെ എണ്ണത്തില്‍ ബ്രസീലിന് മുന്നിലുള്ളത്. അതേസമയം, ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം എണ്‍പത്തി ഏഴ് ലക്ഷം കടന്നു.