Wed. Jan 22nd, 2025
ജനീവ:

കൊവിഡ് പ്രതിസന്ധിക്കിടയിലും ഇറ്റാലിയന്‍ കപ്പ് സ്വന്തമാക്കിയ നാപോളിയുടെ വിജയം മതിമറന്ന് ആഘോഷിച്ച ആരാധകരെ രൂക്ഷമായി വിമര്‍ശിച്ച് ലോകാരോഗ്യ സംഘടന. ആദ്യഘട്ടത്തില്‍ കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നായ ഇറ്റലിയിലെ ആരാധകരുടെ ആഘോഷത്തെ ആള്‍ക്കൂട്ടത്തിന്റെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയെന്നാണ് ലോകാരോഗ്യ സംഘടന പ്രതിനിധി വിശേഷിപ്പിച്ചത്. ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ വേദനിക്കുന്നുവെന്നും ഇനിയൊരിക്കലും ഇങ്ങനെയുണ്ടാവാതരിക്കട്ടെയെന്നും ഡബ്ല്യുഎച്ച്ഒ അസിസ്റ്റന്റ് ഡയറക്ടര്‍ റാനിയേരി ഗുവേറ പറ‍ഞ്ഞു. അതേസമയം, യുവന്‍റിസിനെ തകര്‍ത്താണ് നാപോളി ഇ​റ്റാ​ലി​യ​ൻ ക​പ്പി​ൽ ആറാമത്തെ കിരീടം സ്വന്തമാക്കിയത്. 

By Athira Sreekumar

Digital Journalist at Woke Malayalam