Wed. Aug 6th, 2025 12:28:11 AM
ജയ്പുർ:

ഗുജറാത്ത്, മധ്യപ്രദേശ്, മണിപ്പൂര്‍, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, ഝാര്‍ഖണ്ഡ്, മിസോറം, മേഘാലയ എന്നീ എട്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള 19 രാജ്യസഭാ സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നു. വൈകുന്നേരം അഞ്ചുമണിയോടെ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഉണ്ടാകും. നിയമസഭകളിലെ അംഗബലമനുസരിച്ച് പകുതിയോളം സീറ്റില്‍ ഭരണകക്ഷിയായ ബിജെപി സഖ്യത്തിനാണ് വിജയപ്രതീക്ഷ. എന്നാൽ  കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മത്സരിക്കുന്ന രാജസ്ഥാനില്‍ കക്ഷിനില അനുസരിച്ച് മൂന്നില്‍ രണ്ട് സീറ്റ് കോൺഗ്രസിന് ലഭിക്കാനാണ് സാധ്യത.

By Athira Sreekumar

Digital Journalist at Woke Malayalam