Mon. Dec 23rd, 2024
ഡൽഹി:

 
തുടർച്ചയായി പതിമൂന്നാം ദിവസവും രാജ്യത്ത് ഇന്ധന വില വർദ്ധിച്ചു. ഡീസൽ ലിറ്ററിന് 60 പൈസയും, പെട്രോൾ ലിറ്ററിന് 56 പൈസയുമാണ് കൂടിയത്. കഴിഞ്ഞ 13 ദിവസത്തിനിടെ, ഒരു ലിറ്റർ ഡീസലിന് 7 രൂപ 28 പൈസയും ഒരു ലിറ്റർ പെട്രോളിന് 7 രൂപ ഒൻപത് പൈസയുമാണ് എണ്ണകമ്പനികൾ വർദ്ധിപ്പിച്ചത്.

നിലവിൽ പെട്രോൾ ലിറ്ററിന് 78 രൂപ 53 പൈസയും ഡീസൽ ലിറ്ററിന് 72 രൂപ  97 പൈസയുമാണ് വില.

By Athira Sreekumar

Digital Journalist at Woke Malayalam