Sat. May 17th, 2025
കൊച്ചി:

അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മൃതദേഹം ഇന്ന് വൈകിട്ട് നാലരയ്ക്ക് രവിപുരത്തെ ശ്മശാനത്തിൽ സംസ്കരിക്കും. ഇദ്ദേഹത്തിന്റെ ശരീരം ഹൈക്കോടതി പരിസരത്ത് 9.30 മുതല്‍ 10 മണി വരെ പൊതുദര്‍ശനത്തിനു വെച്ചിരുന്നു. എട്ടു വര്‍ഷത്തോളം ഹൈക്കോടതി അഭിഭാഷകനായിരുന്നതിനാലാണ് സച്ചിയുടെ മൃതദേഹം കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ ചേംബര്‍ ഹാളിൽ പൊതു ദര്‍ശനത്തിനു വെച്ചത്. 13 വര്‍ഷമായി സിനിമാമേഖലയില്‍ സജീവമായിരുന്ന ഇദ്ദേഹത്തിന്റെ അവസാന ചിത്രം അയ്യപ്പനും കോശിയുമാണ്.

By Athira Sreekumar

Digital Journalist at Woke Malayalam