Mon. Dec 23rd, 2024
കൊച്ചി:

പെരുമ്പാവൂരിൽ ബാങ്കിന്റെ ചില്ലുവാതിൽ തുളഞ്ഞ് കയറി വീട്ടമ്മ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കെട്ടിടങ്ങളുടെ ചില്ലുവാതിൽ സ്ഥാപിക്കുന്നത് സംബന്ധിച്ച് എറണാകുളം ജില്ലാ ഭരണകൂടം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഷോപ്പിങ്ങ് മാളുൾപ്പടെ എല്ലാ വാണിജ്യ ധനകാര്യ സ്ഥാപനങ്ങളിലും ചില്ലു വാതിലുകളിൽ തിരിച്ചറിയാൻ പാകത്തിന് സ്റ്റിക്കറുകൾ പതിപ്പിക്കാൻ നിർദ്ദേശം നൽകി. വാതിൽ തുറക്കേണ്ട ദിശ എല്ലാവർക്കും മനസിലാകുന്ന ഭാഷയിൽ വലിയ അക്ഷരങ്ങളിൽ എഴുതി വയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam