Mon. Dec 23rd, 2024

കണ്ണൂര്‍:

കണ്ണൂര്‍ നഗരത്തിലേക്കും കണ്ടെയ്ന്‍മെന്‍റ് സോണുകളിലേക്കുമുള്ള പ്രവേശനം പൊലീസ് നിയന്ത്രിക്കുന്നു. ബാരിക്കേഡുകള്‍ കെട്ടിയാണ് ഗതാഗത നിയന്ത്രണം. നഗരത്തിലെ മുഴുവന്‍ കടകമ്പോളങ്ങളും അടച്ചിടാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. സമ്പര്‍ക്കം മൂലം കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പട്ട കണ്ണൂര്‍ കോര്‍പറേഷനിലെ 51, 52, 53 ഡിവിഷനുകള്‍ ഉള്‍പ്പെട്ടുന്ന ടൗണ്‍, പയ്യമ്പലം ഭാഗങ്ങള്‍ കളക്ടറിന്‍റെ ഉത്തരവിനെ തുടര്‍ന്ന് അടച്ചു. കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിച്ചിരുന്ന 14 വയസ്സുകാരന് കൊവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. വിദ്യാര്‍ഥിക്ക് രോഗം ആരില്‍ നിന്നാണ് പകര്‍ന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

By Binsha Das

Digital Journalist at Woke Malayalam