Mon. Jun 30th, 2025

വാഷിങ്ടണ്‍:

ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലരലക്ഷം കടന്നു. രോഗബാധിതര്‍ 85 ലക്ഷത്തിലേക്ക് അടുക്കുന്നു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണനിരക്കും ഉള്ളത്. ഒരു ലക്ഷത്തി പത്തൊമ്പതിനായിരത്തിലധികം പേരാണ് അമേരിക്കയില്‍ മരണപ്പെട്ടത്. അതേസമയം, ബ്രസീലിൽ കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് അടുക്കുകയാണ്.  ഇന്നലെ മാത്രം 31000ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൊവിഡ് വ്യാപന നിരക്കില്‍ ഇന്ത്യ ഇപ്പോൾ നാലാമതാണ്.

 

 

By Binsha Das

Digital Journalist at Woke Malayalam