Wed. Jan 22nd, 2025
ഡൽഹി:

കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതുതായി 12,881 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 334 പേർ മരണപ്പെടുകയും ചെയ്തു. രാജ്യത്ത് അകെ മരണം പന്ത്രണ്ടായിരം കടന്നു. എന്നാൽ രാജ്യത്തെ രോഗ മുക്തി നിരക്ക് 52.95 % ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡൽഹിയിൽ ആരോഗ്യ മന്ത്രി സത്യേന്ദിര്‍ ജയിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ആരോഗ്യ വകുപ്പിന്‍റെ അധിക ചുമതല നൽകി. ആം ആദ്മി പാർട്ടി എംഎൽഎ അതീഷിയ്ക്കും കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam