Sun. Sep 21st, 2025
ചെന്നൈ:

ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മണിക്കൂറുകളോളം മറ്റ് രോഗികൾക്കൊപ്പം കൊവിഡ് വാർഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രോഗബാധ തടയാന്‍ പ്രത്യേക സുരക്ഷാക്രമീകരണങ്ങൾ ഒരുക്കണമെന്ന സർക്കാർ നിർദ്ദേശം പാലിക്കാതെ മുപ്പതോളം രോഗികളുള്ള വാര്‍ഡിലാണ് മൃതദേഹം ഉപേക്ഷിച്ചത്. തിങ്കളാഴ്ച രാവിലെ മരിച്ച 54-കാരന്റെ മൃതദേഹം കറുത്ത പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് എട്ട് മണിക്കൂറിലധികമാണ് മറ്റ് രോഗികൾക്കൊപ്പം ഉപേക്ഷിച്ചിരുന്നത്. സംഭവത്തില്‍ തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam