Sat. Jan 18th, 2025

ജനീവ:

ഇന്ത്യ-ചൈന അതിര്‍ത്തിയിയിലുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സെെനികര്‍ മരിച്ച സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യാരാഷ്ട്ര സഭ. രണ്ടുപക്ഷങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് യുഎന്‍ അധ്യക്ഷന്‍ അന്‍റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിന് ഇരു രാജ്യങ്ങളും ശ്രമം നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് നല്ല ലക്ഷണമാണെന്നും യുഎന്‍ അധ്യക്ഷന്റെ വക്താവ് എറി കനേക്കോ പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷാവസ്ഥ സമാധാനപരമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്കയും പ്രതികരിച്ചു.

 

By Binsha Das

Digital Journalist at Woke Malayalam