Fri. Nov 21st, 2025

കോന്നി:

കോന്നി മെഡിക്കൽ കോളേജിൽ ഇത്തവണയും വിദ്യാർത്ഥി പ്രവേശനം ഉണ്ടാകില്ല. പ്രവേശനം അനുവദിക്കാനായി അഖിലേന്ത്യാ മെഡിക്കൽ കൗൺസിലിനെ ഇതുവരെ സമീപിക്കത്തതാണ് പ്രതിസന്ധിക്ക് കാരണം. പ്രവേശനത്തിനായി ഓഗസ്റ്റ് മാസത്തിലെ ഇനി മെഡിക്കൽ കൗൺസിലിന് അപേക്ഷ നൽകാൻ സാധിക്കുകയുള്ളു. നടപടികൾ പൂർത്തിയായി വരുമ്പോഴേക്കും അടുത്ത അധ്യയന വർഷത്തിലേക്കുള്ള പ്രവേശന കാലാവധി അവസാനിക്കും. അതേസമയം, നടപടി വൈകുന്നതിൽ പരസ്പരം കുറ്റപ്പെടുത്തുകയാണ് എല്‍ഡിഎഫും യു‍ഡിഎഫും.

By Binsha Das

Digital Journalist at Woke Malayalam