Mon. Dec 23rd, 2024

തിരുവനന്തപുരം:

സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് പാപ്പനംകോട് ഡിപ്പോയിൽ ജീവനക്കാരുടെ പ്രതിഷേധം. ഡിപ്പോയില്‍ രോഗം സ്ഥിരീകരിച്ച ഡ്രൈവറുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 17 പേരാണുള്ളത്. ഇവര്‍ ക്വാറന്‍റീനില്‍ പോകണമെന്നാണ് നിര്‍ദേശം.  കെഎസ് ആര്‍ടിസി ജീവനക്കാരുടെ സമരം ന്യായമാണെന്ന് ഗതാഗത മന്ത്രി എകെശശീന്ദ്രൻ പ്രതികരിച്ചു. ജീവനക്കാർ ഉന്നയിക്കുന്ന സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കും. ബസുകളിൽ ഡ്രൈവർമാർക്ക് പ്രത്യേക ക്യാബിൻ ഒരുക്കുമെന്നും സമരം പിൻവലിക്കണമെന്നും ഗതാഗത മന്ത്രി ആവശ്യപ്പെട്ടു.

 

 

 

 

By Binsha Das

Digital Journalist at Woke Malayalam