Thu. May 29th, 2025
ബെയ്ജിങ്:

അതിർത്തി പ്രശ്നങ്ങൾ ചര്‍ച്ചകളിലൂടെയും സമാധാനപരമായും പരിഹരിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യയുമായി കൂടുതല്‍ അതിര്‍ത്തി സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍. ഇന്ത്യന്‍ സൈന്യം ചൈനീസ് സൈനികരെ പ്രകോപിപ്പിക്കുകയം അക്രമിക്കുകയും ചെയ്തതാണ് ശാരീരിക ഏറ്റുമുട്ടലില്‍ കലാശിച്ചതെന്ന് ചൈന ആരോപിച്ചു. സംഭാഷണത്തിലൂടെയും ചര്‍ച്ചകളിലൂടെയും പ്രശ്‌നം പരിഹരിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam