ബെയ്ജിങ്:
കൊവിഡ് 19 ന്‍റെ രണ്ടാം വരവില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ചെെന. തലസ്ഥാനമായ ബെയ്ജിങ്ങില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 31 പുതിയ കോവിഡ് കേസുകളാണ്. ഇതോടെ ബെയ്ജിങ്ങില്‍ 1200 വിമാനങ്ങള്‍ റദ്ദാക്കി. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ അടയ്ക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. ആളുകളോട് വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ വൈറസ് ബാധിതരുമായി ഇടപെട്ടിട്ടുണ്ടെന്ന് കരുതപ്പെടുന്ന ആയിരക്കണക്കിനു പേരെ പരിശോധനയ്ക്ക് വിധേയമാക്കി. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന 30 ജനവാസ കേന്ദ്രങ്ങള്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലാണ്. ബെയ്ജിങ്ങില്‍ ആകെ കൊവിഡ് രോഗികളുടെ എണ്ണം 137 ആയി ഉയര്‍ന്നു.