Sun. Dec 22nd, 2024
ഡൽഹി:

ലഡാക്കിൽ ഇന്ത്യാ-ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു ഇന്ത്യന്‍ കമാന്‍ഡിങ് ഓഫീസറും രണ്ട് സൈനികരും കൊല്ലപ്പെട്ടു. ഗല്‍വാന്‍ മേഖലയിലാണ് ഇരുഭാഗവും തമ്മിൽ ഏറ്റുമുട്ടിയത്. റിപോർട്ടുകൾ വന്നതിന് പുറമെ  കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്, വിദേശകാര്യമന്ത്രി എസ് ജയശങ്കർ തുടങ്ങിയവർ  സംയുക്ത സേനാത്തലവൻ ബിപിൻ റാവത്തുമായി കൂടിക്കാഴ്ച നടത്തി.  സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനായി ഇരുഭാഗത്തേയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നതായാണ് റിപ്പോർട്ട്.

By Athira Sreekumar

Digital Journalist at Woke Malayalam