Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

 
തുടർച്ചയായ ഒൻപതാം ദിവസവും രാജ്യത്ത് ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന് 48 പൈസയും ഡീസൽ 59 പൈസയുമാണ് ഇന്ന് വർദ്ധിപ്പിച്ചത്. ഒൻപത് ദിവസത്തിനിടെ പെട്രോളിന് 5 രൂപ 1 പൈസയും ഡീസലിന് 4 രൂപ 95 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 76 രൂപയും ഡീസൽ വില 70 രൂപയും കടന്നു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലവര്‍ദ്ധന ചൂണ്ടിക്കാട്ടിയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam