ന്യൂഡല്‍ഹി:
ഇന്ത്യയിലെ മണ്‍സൂണിന്‍റെ പുരോഗതി ഈ ആഴ്ച മന്ദഗതിയിലായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇപ്പോള്‍ മണ്‍സൂണ്‍ അറബിക്കടലിന്‍റെ മധ്യഭാഗത്തേക്കും, വടക്ക് കിഴക്കന്‍ ഭാഗത്തേക്കും എത്തിയിട്ടുണ്ട്. മണ്‍സൂണിന്‍റെ വ്യാപനത്തിന് സഹായിക്കുന്ന ലോ പ്രഷര്‍ പ്രദേശങ്ങള്‍ ദുര്‍ബലമായതാണ് മണ്‍സൂണ്‍ മന്ദഗതിയിലാകുവാന്‍ കാരണം. ഈ പ്രതിഭാസം ഒരാഴ്ചത്തേക്കാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിങ്ങനെ ഒന്‍പത്ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.