Fri. Apr 4th, 2025
എറണാകുളം:

 
കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന സിനിമ ഷൂട്ടിങ് വീണ്ടും തുടങ്ങി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചിത്രീകരണം നടക്കുക.  ലാൽ കഥയും തിരക്കഥയും എഴുതി, ജീൻ പോൾ ലാൽ സംവിധാനം ചെയുന്ന ‘സുനാമി’ എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ഇന്ന് ആരംഭിച്ചു. അതേസമയം, മുടങ്ങികിടക്കുന്ന സിനിമകള്‍ക്ക് മാത്രമാണ് ഷൂട്ടിങ്ങിന് അനുമതി നല്‍കിയിരിക്കുന്നത്. പുതിയ സിനിമകള്‍ക്ക് അനുമതിയില്ല. അമ്മയും ഫെഫ്കയും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ഇത് സംബന്ധിച്ച് തീരുമാനമെടുക്കുക.

By Binsha Das

Digital Journalist at Woke Malayalam