Fri. Jun 27th, 2025

വാഷിംഗ്‌ടണ്‍:

ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം എണ്‍പത് ലക്ഷത്തി പത്തൊമ്പതിനായിരത്തി നൂറ്റി എഴുപതായി. അമേരിക്കയിലും ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമാണ്. 24 മണിക്കൂറിനിടെ അമേരിക്കയിൽ 19,223 പേർക്ക് കൂടി രോഗം ബാധിച്ചു. 17,000ലധികം പേര്‍ക്കാണ് ഒറ്റ ദിവസം കൊണ്ട് ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചത്. അതേസമയം, നാല് ലക്ഷത്തി മുപ്പത്തി ആറായിരത്തി നൂറ്റി നാല്‍പ്പത്തി അഞ്ച് പേരാണ് ലോകത്തിതുവരെ വെെറസ് ബാധിച്ച് മരിച്ചത്.

By Binsha Das

Digital Journalist at Woke Malayalam