Wed. Jan 22nd, 2025

ബീജിങ്:

ചെെനയുടെ തലസ്ഥാനമായ ബീജിങ്ങില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആശങ്ക ഇരട്ടിപ്പിക്കുന്നു. 49 കേസുകളാണ് ചെെനയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തെന്ന് ചെെനീസ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 36 കേസുകളും ബീജിങ്ങില്‍ നിന്നണ്.

ഇതോടെ ബീജിങ്  നഗരത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ് സർക്കാർ. രോഗവ്യാപനം തടയാന്‍ പ്രദേശത്തെ പത്ത് മേഖലകള്‍ കൂടി  അടച്ചു. പുതുതായി കണ്ടെത്തുന്ന കേസുകളിൽ ഭൂരിഭാഗവും ആഭ്യന്തരമായി പടർന്നതു തന്നെയാണെന്നാണ് റിപ്പോർട്ടുകള്‍. പ്രദേശത്തെ ഭൂരിഭാഗം പേരെയും കൊവിഡ് ടെസ്റ്റിന് വിധേയമാക്കാനാണ് തീരുമാനം.

By Binsha Das

Digital Journalist at Woke Malayalam