Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് പുതുതായി 82 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 73 പേർ രോഗമുക്തരായി. നിലവിൽ 1,348 പേരാണ് കേരളത്തിൽ വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നതെന്നും ആരോഗ്യവകുപ്പ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. എറണാകുളം- 13, പത്തനംതിട്ട- 11, കോട്ടയം- 10, കണ്ണൂർ- 10, പാലക്കാട്- 7, കോഴിക്കോട്- 6, ആലപ്പുഴ- 5, കൊല്ലം- 4 തൃശൂര്‍- 3, കാസര്‍ഗോഡ്- 3, ഇടുക്കി- 2, തിരുവനന്തപുരം-1, വയനാട്- 1 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. ഇതിൽ ജൂണ്‍ 12ന് മരണമടഞ്ഞ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി എസ് രമേശന്റെ കൊവിഡ് ഫലവും ഉൾപ്പെടുത്തിയിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 23 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും, ഒന്‍പത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് അഞ്ച് സ്ഥലങ്ങൾ കൂടി ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ അളഗപ്പ നഗര്‍, വെള്ളാങ്ങല്ലൂര്‍, തോളൂര്‍, കാസര്‍ഗോഡ് ജില്ലയിലെ കിനാനൂര്‍-കരിന്തളം, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട്സ്പോട്ടുകൾ.

By Athira Sreekumar

Digital Journalist at Woke Malayalam