Thu. Dec 19th, 2024
തൃശൂർ:

സമ്പർക്കത്തിലൂടെയുള്ള കൊവി‍ഡ‍് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് തൃശൂർ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. അത്യാവശ്യകാര്യങ്ങൾക്ക് മാത്രം കളക്ട്രേറ്റിൽ എത്തിയാൽ മതിയെന്നാണ് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിരിക്കുന്നത്. ഓഫീസുകളിൽ പകുതി ജീവനക്കാർ മതിയെന്നാണ് ഉത്തരവ്. തൃശ്ശൂർ നഗരസഭയുൾപ്പെടെ 10 പ്രദേശങ്ങളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

അതേസമയം മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിൽ സമ്പര്‍ക്കം മൂലമുള്ള കൊവി‍ഡ‍് രോഗികൾ കൂടുന്ന സാഹചര്യവും ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇന്നലെ മാത്രം മലബാർ ജില്ലകളിലെ 14 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം  ബാധിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam