Thu. Jan 23rd, 2025
കോഴിക്കോട്:

കരിപ്പൂര്‍ വിമാനത്താവളത്തിലെ കാന്റീന്‍ പരിസരത്ത് ഉപയോഗിച്ച പിപിഇ കിറ്റുകൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. പിപിഇ കിറ്റുകള്‍ അതീവ ജാഗ്രതയോടെ ഉപയോഗിക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം ഉണ്ടെന്നിരിക്കെയാണ് ഈ വലിയ സുരക്ഷാവീഴ്ച കണ്ടെത്തിയിരിക്കുന്നത്. ഈ പ്രദേശത്തെ ചവറ്റു കുട്ടയും പിപിഇ കിറ്റുകളാല്‍ നിറഞ്ഞിരിക്കുകയാണ്.

കിറ്റുകള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞതാരാണെന്ന് കണ്ടെത്തുമെന്നും കര്‍ശന നടപടിയെടുക്കുമെന്നും വിമാനത്താവളം അധികൃതർ വ്യക്തമാക്കി. കരിപ്പൂര്‍ വിമാനത്താളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതോടെ വിമാനത്താവള ഡയറക്ടര്‍ ഉള്‍പ്പടെ 51 പേരോട് ക്വാറന്റീനില്‍ കഴിയാൻ നിർദ്ദേശിച്ചിരിക്കുകയാണ്.

By Athira Sreekumar

Digital Journalist at Woke Malayalam