Thu. Jan 23rd, 2025
ഡൽഹി:

തുടര്‍ച്ചയായി എട്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ പെട്രോളിന് 4 രൂപ 53 പൈസയും ഡീസലിന് 4 രൂപ 41 പൈസയുമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോളിന് 76.16 രൂപയും ഡീസലിന് 70.21 രൂപയുമാണ് വില.

By Athira Sreekumar

Digital Journalist at Woke Malayalam