ഡൽഹി:
ഇന്ത്യയുടെ വിദേശനാണ്യ കരുതൽധനം 8.22 ബില്യൺ ഡോളർ ഉയർന്ന് ആദ്യമായി അര ട്രില്യൺ കടന്നതായി റിപ്പോർട്ട്. മൊത്തം കരുതൽ ധനത്തിന്റെ പ്രധാന ഭാഗമായ വിദേശ കറൻസി ആസ്തി ഈ ആഴ്ചയിൽ 8.42 ബില്യൺ ഡോളർ ഉയർന്ന് 463.63 ബില്യൺ ഡോളറിലെത്തിയതായി റിസർവ് ബാങ്ക് പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. എന്നാൽ, സ്വർണ്ണ ശേഖരത്തിന്റെ ആകെ മൂല്യം കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. ആകാശവാണിയുടെ ന്യൂസ് സർവീസ്സ് ഡിവിഷനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.