Mon. Dec 23rd, 2024
ഡൽഹി:

രുചിയും മണവും നഷ്ടപ്പെടുന്ന അവസ്ഥയെ കൂടാതെ വയറിളക്കവും പേശിവേദനയും കൂടി കൊവിഡ് ലക്ഷണങ്ങളിൽ ഉൾപ്പെടുത്തിയതായി ഐസിഎംആർ അറിയിച്ചു. പനി, തൊണ്ടവേദന, ചുമ, കഫക്കെട്ട്, മൂക്കടപ്പ്, ക്ഷീണം, ശ്വാസതടസം, എന്നിവ ഉൾപ്പടെ 10 ലക്ഷണങ്ങളാണ് ആരോഗ്യമന്ത്രാലയം കൊവിഡ് ലക്ഷണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

എല്ലാ ലക്ഷണങ്ങളും കൊവിഡ് ബാധയുള്ള ഒരു വ്യക്തിയില്‍ കാണണമെന്നില്ലെന്നും ഇതിലേതെങ്കിലും ഒരു ലക്ഷണം കാണിച്ചാല്‍ തന്നെ പരിശോധന ഉറപ്പുവരുത്തണമെന്നും ആരോ​ഗ്യവിദ​ഗ്ധർ നിർദ്ദേശം നൽകി. എന്നാൽ ‘റാന്‍ഡം’ പരിശോധന നടത്തിയാല്‍ മാത്രമേ ലക്ഷണങ്ങൾ പ്രകടമാക്കാത്ത രോഗികളെ കണ്ടെത്താനാകു എന്നും വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam