Mon. Dec 23rd, 2024
മുംബൈ:

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്ത് ബാന്ദ്രയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്, തുടർന്ന് വീട്ടിലെ ജോലിക്കാരൻ പോലീസിനെ വിവരമറിയിക്കുക ആയിരുന്നു. ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ച താരം 2016 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിത കഥ പറയുന്ന എം എസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തിലൂടെയാണ് കൂടുതൽ പ്രശസ്തി നേടുന്നത്. കേദാര്‍നാഥ്, ചിച്ചോരെ, പികെ തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മറ്റ് പ്രധാന ചിത്രങ്ങൾ. സുശാന്തിന്റെ മുന്‍ മാനേജരെയും കഴിഞ്ഞ തിങ്കളാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam