Mon. Dec 23rd, 2024

വാഷിങ്ടണ്‍:

കൊവിഡ് 19നെ  പ്രതിരോധിക്കാന്‍ മുഖാവരണം ധരിക്കുന്നത് വളരെ ഗുണം ചെയ്യുമെന്ന് പഠനം. സാമൂഹിക അകലം പാലിക്കുന്നതിനേക്കാളും വീട്ടില്‍ ഇരിക്കുന്നതിനെക്കാളും ഫലപ്രദമാണിതെന്ന് അമേരിക്കയിലെ ദി പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നു. ലോകത്ത് തന്നെ രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ പതിനൊന്നായിരത്തിലധികം പേര്‍ മാസ്ക് ധരിച്ചതിലൂടെ വെെറസില്‍ നിന്ന് രക്ഷപ്പെട്ടിരിക്കാമെന്ന് പഠനം ചൂണ്ടികാട്ടുന്നു. ഏപ്രില്‍ 6 ന് വടക്കന്‍ ഇറ്റലിയിലും ഏപ്രില്‍ 17 ന് ന്യൂയോര്‍ക്ക് നഗരത്തിലും മാസ്ക് നിര്‍ബന്ധമാക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കിയതോടെ രോഗബാധ ഗണ്യമായി കുറഞ്ഞുവെന്ന് പഠനം വ്യക്തമാക്കുന്നു.

 

By Binsha Das

Digital Journalist at Woke Malayalam