Tue. May 6th, 2025

തിരുവനന്തപുരം:

ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു. പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും ആരാധനാലയങ്ങളിലേക്ക് പോകുന്നവര്‍ക്കുമാണ് ഇളവ് പ്രഖ്യാപിച്ചത്. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ആരാധനാലയങ്ങൾ തുറന്ന സാഹചര്യത്തിൽ ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. അതേസമയം, കടകള്‍ തുറക്കുന്നതിലും മറ്റു ആവശ്യങ്ങള്‍ക്കായി വാഹനമോടിക്കുന്നതിനും ഇളവ് ഇല്ല.

 

By Binsha Das

Digital Journalist at Woke Malayalam