Thu. Jan 23rd, 2025

കണ്ണൂര്‍:

ടിപി വധക്കേസില്‍ ശിക്ഷ അനുഭവിക്കവെ മരിച്ച പി കെ കുഞ്ഞനന്തന്‍റെ ചിത്രം വാട്സ് ആപ്പ് സ്റ്റാറ്റസാക്കിയ പൊലീസുകാര്‍ക്കെതിരെ കോണ്‍ഗ്രസ്. കണ്ണൂരിലെ നാല് പൊലീസുകാരാണ് കഴിഞ്ഞ ദിവസകം അന്തരിച്ച കുഞ്ഞനന്തന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ചിത്രം വാട്സ് ആപ്പ് സ്റ്റാറ്റസാക്കിയത്.  സർവ്വീസ് ചട്ടം ലംഘിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്നാണ് കോൺഗ്രസിന്‍റെ ആവശ്യം. സിപിഒമാരായ രനീഷ് ഒപി, അഖിൽ മേലേക്കണ്ടി, റമീസ്, രജീഷ് ആർടി എന്നിവർക്കെതിരെയാണ് കോൺഗ്രസിന്‍റെ പരാതി.

സംഭവം പരിശോധിക്കുമെന്ന് കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര അറിയിച്ചു. പൊലീസുകാർ രാഷ്ട്രീയ നേതാക്കളുടെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും കുറ്റം തെളിഞ്ഞാല്‍ നിയമനടിയെടുക്കുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

 

 

By Binsha Das

Digital Journalist at Woke Malayalam