Mon. Dec 23rd, 2024

വാഷിങ്ടണ്‍:

നാഷണല്‍ എയ്‌റോനോട്ടിക്‌സ് ആന്‍ഡ് സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷന്‍  ബഹിരാകാശയാത്ര പദ്ധതിയുടെ ആദ്യവനിതാ മേധാവി എന്ന നേട്ടം ഇനി കാത്തി ലീഡേഴ്‌സിന് സ്വന്തം. നാസയുടെ ഹ്യൂമന്‍ എക്‌സ്‌പ്ലൊറേഷന്‍ & ഓപ്പറേഷന്‍സ് മിഷന്‍ ഡയറക്ടറേറ്റ് മേധാവിയായി കാത്തി ലീഡേഴ്‌സിനെ നിയമിക്കുന്നതായി നാസയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രിഡന്‍സ്റ്റിന്‍ ട്വീറ്ററിലൂടെയാണ് അറിയിച്ചത്.

മെയ് മാസത്തില്‍ നാസ വിജയകരമായി ആരംഭിച്ച സ്വകാര്യ ബഹിരാകാശ വിമാനയാത്രയുടെ മേല്‍നോട്ടം നിര്‍വഹിച്ചത് കാത്തി ലീഡേഴ്‌സായിരുന്നു. 2024-ലെ ചാന്ദ്രദൗത്യത്തിന്റെ തയ്യാറെടുപ്പുകളിലാണ് നാസയിപ്പോള്‍.

By Binsha Das

Digital Journalist at Woke Malayalam