Sat. Apr 5th, 2025

ജനീവ:

ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം എഴുപത്തി ഏഴ് ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരം കടന്നു. ഇന്നലെ മാത്രം ഒരു ലക്ഷത്തി നാല്‍പ്പതിനായിരത്തി തൊള്ളായിരത്തി പതിനേഴ് പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. അമേരിക്കയിലും ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമാകുകയാണ്. അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ ഇരുപത്തി ഏഴായിരത്തിലധികം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.  791 പേര്‍ മരിക്കുകയും ചെയ്തു.

ബ്രസീലില്‍ ഇന്നലെ ഇരുപത്തി നാലായിരത്തിലധികം പേര്‍ക്ക് കൂടി വൈറസ് ബാധയേറ്റു. 843 പേര്‍ മരിക്കുകയും ചെയ്തു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം ലോകത്താകമാനം കൊവിഡില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു.

 

 

By Binsha Das

Digital Journalist at Woke Malayalam