Fri. Jan 24th, 2025

തിരുവനന്തപുരം :

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ  കൊവിഡ് വാർഡിൽ ചികിത്സയിലായിരുന്ന രോഗികൾ  ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച്  യൂത്ത് കോണ്‍ഗ്രസ് – യുവമോർച്ച സംഘടിപ്പിച്ച  മാർ‍ച്ചുകളിൽ സംഘർഷം. രാജിയാവശ്യപ്പെട്ട്  ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നയിച്ച  എംഎൽഎ വി എസ് ശിവകുമാർ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് അടക്കമുള്ള അധികൃതരെ വിളിച്ച് വരുത്തി മന്ത്രി കെ കെ ശൈലജ ടീച്ചർ ശാസിച്ചതായാണ് റിപ്പോർട്ട്.

By Binsha Das

Digital Journalist at Woke Malayalam