Mon. Dec 23rd, 2024

പത്തനംതിട്ട:

ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തന്ത്രി കത്ത് നൽകിയിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ വാസു. ശബരിമല ഉല്‍സവം നടത്താന്‍ തീയതി കുറിച്ചുതന്നത് തന്ത്രി മഹേഷ് മോഹനരാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിലപാട് വ്യക്തമാക്കിയത് തന്ത്രിയുമായി ആലോചിച്ചായിരുന്നുവെന്നും  ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറയുന്നു. അതേസമയം, മിഥുനമാസ പൂജയ്ക്ക് നടതുറക്കുന്ന ശബരിമലയില്‍ തീര്‍ഥാടകരെ അനുവദിക്കുന്ന കാര്യത്തില്‍ ഇന്നു ചേരുന്ന ഉന്നത തല യോഗത്തില്‍ തീരുമാനമെടുക്കും.

 

By Binsha Das

Digital Journalist at Woke Malayalam