Fri. Apr 19th, 2024

ന്യൂഡല്‍ഹി:

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം എഴുപത്തി നാല് ലക്ഷത്തി അമ്പത്തി ഒമ്പതിനായിരത്തി എഴുന്നൂറ്റി നാല്‍പ്പത്തി ഒന്നായി. അമേരിക്കയിലും ബ്രസീലിലും സ്ഥിതി ഗുരുതരമാകുകയാണ്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 20,852 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തപ്പോള്‍ 982 പേരാണ് മരണപ്പെട്ടത്. ആയിരത്തി മുന്നൂറ് പേരാണ് 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ മാത്രം രോഗം ബാധിച്ച് മരിച്ചത്. അതേസമയം, ലോകത്താകമാനം കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം നാല് ലക്ഷത്തി പത്തൊമ്പതിനായിരം കടന്നു.

 

By Binsha Das

Digital Journalist at Woke Malayalam