Thu. Jan 23rd, 2025
കണ്ണൂർ:

കൊവിഡിനെ തുടർന്ന് ഇന്നലെ രാത്രി മരണമടഞ്ഞ കണ്ണൂർ ഇരിട്ടി പയഞ്ചേരി സ്വദേശി പി കെ മുഹമ്മദിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത് ഇന്നലെയാണ്. വിദഗ്ധ ചികിത്സയ്ക്കായി വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം. 70 വയസ്സായിരുന്നു. മെയ് 22-ന് മസ്കറ്റിൽ നിന്ന് നാട്ടിലെത്തിയ ഇദ്ദേഹത്തിന്റെ മകന് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുഹമ്മദിന് ഹൃദയസംബന്ധമായ  അസുഖങ്ങളുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam