Mon. Dec 23rd, 2024
ജയ്പൂര്‍:

 
മധ്യപ്രദേശിലേതു പോലെ രാജസ്ഥാൻ സർക്കാരിനെ താഴെ വീഴ്ത്താനുള്ള അട്ടിമറി നീക്കത്തിന് പിന്നിൽ ബിജെപിയാണെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഇക്കാരണത്താൽ എല്ലാ എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ ബിജെപി ജയ്‍പൂരിലേക്ക് വലിയ രീതിയിൽ കള്ളപ്പണം എത്തിച്ചിട്ടുണ്ടെന്നാണ് ആരോപണം. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രാജസ്ഥാനിലെ കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് കത്ത് നൽകി.

By Binsha Das

Digital Journalist at Woke Malayalam