Thu. Jan 23rd, 2025

പത്തനംത്തിട്ട:

കൊവിഡ് രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാൽ ശ​ബ​രി​മ​ല​യി​ല്‍ ഭ​ക്ത​രെ പ്രവേശിക്കരുതെന്ന് ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​ര്. മി​ഥു​ന​മാ​സ​പൂ​ജ​യ്ക്കാ​യി  ന​ട തു​റ​ക്കാ​നി​രി​ക്കെ​യാ​ണ് തന്ത്രി ദേ​വ​സ്വം ക​മ്മീ​ഷ​ണ​ര്‍​ക്ക് കത്ത് നൽകിയത്. ഉ​ത്സ​വം മാ​റ്റി​വ​യ്ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ആ​ര്‍​ക്കെ​ക്കെ​ങ്കി​ലും രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ചാ​ല്‍ ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ല്ലാ​വ​രും നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കേ​ണ്ടിവരുമെന്നും ഇതോടെ ഉ​ത്സ​വ ച​ട​ങ്ങു​ക​ള്‍ ആ​ചാ​ര​പ്ര​കാ​രം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍  സാധിക്കാതെ വരുമെന്നും  ത​ന്ത്രി പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam