Mon. Dec 23rd, 2024
തിരുവനന്തപുരം:

 
കെഎസ്ആർടിസിയുടെ പുതിയ എംഡിയെ മന്ത്രിസഭായോഗം ഇന്നു തീരുമാനിക്കും. എം പി ദിനേശ് രാജിവച്ച ഒഴിവിലാണ് നിയമനം. സാമൂഹ്യ ക്ഷേമ ഡയറക്ടർ ബിജു പ്രഭാകറിന് അധിക ചുമതല നൽകാനാണ് സാധ്യത. അതേസമയം, കാസർഗോഡ് – തിരുവനന്തപുരം അർദ്ധ അതിവേഗ റെയിൽ പദ്ധതിയിലെ അലൈൻമെന്റ് മാറ്റത്തിനും മന്ത്രിസഭായോഗം അംഗീകാരം നൽകിയേക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതിയും മന്ത്രിസഭായോഗം വിലയിരുത്തും.

By Binsha Das

Digital Journalist at Woke Malayalam