Fri. Nov 22nd, 2024

ന്യൂഡല്‍ഹി:

ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കോടതിമുറികളിലെ വാദം കേള്‍ക്കല്‍ സുപ്രീം കോടതിയില്‍ ഉടന്‍ പുനരാരംഭിക്കില്ല. ഇതുസംബന്ധിച്ച്  ചീഫ് ജസ്റ്റിസ് നിയോഗിച്ച സമിതി ശുപാര്‍ശ നല്‍കിയതായാണ് സൂചന. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയില്‍ ഉള്ള ഏഴ് ജഡ്ജിമാര്‍ അടങ്ങിയ സമിതിയാണ് ശുപാര്‍ശ നല്‍കിയത്. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമാണെന്നും അതിനാല്‍ റിസ്‌ക് എടുക്കാന്‍ കഴിയില്ലെന്നും സമിതി വിലയിരുത്തി. വീഡിയോ കോണ്‍ഫറന്‍സിലൂടെ കേസുകള്‍ കേള്‍ക്കുന്ന നടപടി തുടരും. ജൂണ്‍ 19 ന് വേനല്‍ അവധിക്ക് സുപ്രീം കോടതി അടയ്ക്കാനാണ് നിലവിലെ തീരുമാനം.

നേരത്തെ, കോടതി മുറികളിലെ വാദം കേള്‍ക്കല്‍ പുനരാരംഭിക്കണം എന്ന് സുപ്രീം കോടതി ബാര്‍ അസോസിയേഷനും, അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷനും ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

By Binsha Das

Digital Journalist at Woke Malayalam