Sun. Dec 22nd, 2024
വാഷിങ്ടണ്‍:

 
വംശീയാക്രമണത്തിന് ഇരയായി അമേരിക്കയില്‍ പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ജോർജ് ഫ്ലോയിഡിന് വിടനല്‍കി പതിനായിരങ്ങള്‍. ജന്‍മദേശമായ ഹ്യൂസ്റ്റണിലാണ് ജോർജ് ഫ്ലോയിഡിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. ലോകമെങ്ങും പ്രതിഷേധ പരമ്പരകൾ തുടരുന്നതിനിടെയാണ് ഫ്ലോയിഡിന്റെ സംസ്കാരം ഇന്നലെ നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് സംസ്കാരച്ചടങ്ങിൽ പങ്കെടുത്തത്. ഫ്ലോയിഡിന് നീതിക്കായി അമേരിക്കയിലെങ്ങും പ്രതിഷേധം തുടരുകയാണ്.

By Binsha Das

Digital Journalist at Woke Malayalam