ന്യൂഡല്‍ഹി:
കൊവിഡ് കാലത്തിനു ശേഷമുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ ഏർപ്പെടുത്തേണ്ട പരിഷ്കാരങ്ങൾക്ക് ഐസിസിയുടെ അംഗീകാരം. അനിൽ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐസിസി ക്രിക്കറ്റ് കമ്മറ്റി പാനൽ മുന്നോട്ടുവച്ച പരിഷ്കാരങ്ങളാണ് ഐസിസി അംഗീകരിച്ചത്. കൊവിഡ് സബ്സ്റ്റിറ്റ്യൂട്ട്, പന്ത് മിനുക്കാൻ തുപ്പൽ വിലക്ക് തുടങ്ങി കുറേയേറെ പരിഷ്കാരങ്ങളാണ്ഐസിസി ഏർപ്പെടുത്തിയത്. അടുത്ത ഒരു വര്‍ഷത്തേക്കായിരിക്കും ഈ മാറ്റം.
പന്തിനു തിളക്കം കൂട്ടാൻ തുപ്പൽ പുരട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അമ്പയര്‍മാര്‍ ടീമിന് ഇത്തരത്തിൽ രണ്ട് തവണ താക്കീത് നൽകും. ഇതിനു ശേഷം സമാന തെറ്റ് ആവർത്തിച്ചാൽ എതിർ ടീമിന് അഞ്ച് റൺസ് പെനൽട്ടിയായി നൽകും. മത്സരത്തിനിടെ ഏതെങ്കിലും കളിക്കാരൻ കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ഇയാൾക്ക് പകരം മറ്റൊരു കളിക്കാരനെ ഇറക്കാൻ അനുവദിക്കും.