Fri. Jan 31st, 2025

പാലക്കാട്:

പാലക്കാട്  ജില്ല ആശുപത്രിയിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഒരാഴ്ചയായിട്ടും സാമ്പിൾ പരിശോധന നടക്കാതെ കൊവിഡ് പരിശോധന ലാബ്. മെഡിക്കൽ കോളേജിൽ ലാബ് സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും ഐസിഎംആര്‍ അനുമതി കിട്ടാത്തതിനാൽ  പരിശോധന നടപ്പാക്കാൻ സാധിക്കില്ല.  ട്രൂ നാറ്റ് ലാബിലെ  സാങ്കേതിക പ്രവര്‍ത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് മറ്റു ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്.  നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ ശേഷം ജീവനക്കാർ വരുന്നമുറയ്ക്ക് ലാബ് പ്രവർത്തിച്ചു തുടങ്ങുമെന്നാണ് അറിയിപ്പ്.

By Binsha Das

Digital Journalist at Woke Malayalam