Wed. Dec 18th, 2024
ഡൽഹി:

 
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,985 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായി ഏഴാം ദിവസമാണ് ഇന്ത്യയിൽ പതിനായിരത്തിനടുത്ത് ആളുകൾക്ക് രോഗ ബാധ ഉണ്ടാകുന്നത്. 2,76,000 ത്തിലധികം ആളുകൾക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചെന്നും അതിൽ 1,35,206 രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ ആശങ്കയേറുകയാണ്. 3,169 പേരാണ് കൊവിഡിനെ തുടർന്ന് മഹാരാഷ്ട്രയില്‍ മാത്രം മരണപ്പെട്ടത്.

By Athira Sreekumar

Digital Journalist at Woke Malayalam